പൗരത്വ നിയമ ഭേദഗതിയിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; വി മുരളീധരന്‍

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന സമീപനമെടുക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദമന്ത്രി വി മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന സമീപനമെടുക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.

നിയമം പാസ്സാക്കിയതു മുതല്‍ ഇതുവരെയുള്ള കുപ്രചരണങ്ങള്‍ പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെയും പൗരത്വവും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഉദ്ദേശമില്ല.

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കടന്നുവന്നവര്‍ക്ക്, അവിടെ പീഡനം നേരിടേണ്ടി വന്നവര്‍ക്ക് പൗരത്വം നല്‍കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമാകുന്നതില്‍ തടസ്സം നില്‍ക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തില്‍ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Exit mobile version