പ്രതിഷേധക്കാര്‍ താങ്കളെ ഭയപ്പെടുന്നില്ല; അത് മറക്കരുത്; അമിത് ഷായ്ക്ക് മറുപടിയുമായി കപില്‍ സിബല്‍

പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളെപ്പറ്റി കേള്‍ക്കാനും അവ മനസിലാക്കാനും ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും അവര്‍ക്ക് പ്രതിഷേധം തുടരാമെന്നും എന്തുവന്നാലും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്മാറില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് കപില്‍ സിബല്‍ രംഗത്ത് എത്തിയത്.

‘ഞങ്ങള്‍ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും മനസിലാക്കാനുമുള്ള ആര്‍ജവം കാണിക്കണം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവര്‍ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കള്‍ അറിഞ്ഞിരിക്കണം.- കപില്‍ സിബല്‍ പറഞ്ഞു.

Exit mobile version