പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം; ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയമാണിത്; മോഡിയുടെ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം. ഇത് ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയമാണ്. കുട്ടികളുടെ സമയം കളയരുതെന്ന് കപില്‍ സിബല്‍ പറഞ്ഞു.

പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്ന പരുപാടിയാണ് പരീക്ഷ പേ ചര്‍ച്ച. ഡല്‍ഹിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. 9മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ത്ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Exit mobile version