കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

ബാംഗ്ലൂര്‍: കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്നകേസിലെ മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബാംഗ്ലൂര്‍ പോലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്.

ഇന്ന് രാവിലെയാണ് മെഹബൂബ പാഷയെയും കൂട്ടാളികളെയും പിടികൂടിയത്. പിടിയിലാവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക എന്‍ഐഎ കോടതി വിട്ടു. അല്‍ ഉമയുടെ 17 അംഗ സംഘമാണ് എഎസ്‌ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ ഷെമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. പരിചയമുള്ള സ്ഥലമായതുകൊണ്ടാണ് പ്രതികാരത്തിനായി കളിയക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Exit mobile version