‘സണ്ണി ഡിയോണ്‍ എംപിയെ കാണാനില്ല’; പൊതുഇടങ്ങളില്‍ ‘ലുക്ക് ഔട്ട്’ നോട്ടീസ് പ്രത്യക്ഷപ്പെട്ടു

ബിജെപി ടിക്കറ്റില്‍ ഗുരുദാസ്പുരില്‍ നിന്നാണ് താരം ലോക്സഭയിലെത്തിയത്

പത്താന്‍കോട്ട്: സണ്ണി ഡിയോള്‍ എംപിയെ കാണാനില്ലെന്ന് കാണിച്ച് പൊതുഇടങ്ങളില്‍ ‘ലുക്ക് ഔട്ട്’ നോട്ടീസ് പ്രത്യക്ഷപ്പെട്ടു. ‘കാണാതായ സണ്ണി ഡിയോള്‍ എംപിയെ തിരയുന്നു’ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് പത്താന്‍കോട്ടിലെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ബോളിവുഡ് താരമായ സണ്ണി ലിയോണ്‍ കഴിഞ്ഞ വര്‍ഷമാണ് ബിജെപി സീറ്റില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ബിജെപി ടിക്കറ്റില്‍ ഗുരുദാസ്പുരില്‍ നിന്നാണ് താരം ലോക്സഭയിലെത്തിയത്. നേരത്തേ എംപി ആയതിന് ശേഷം യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലം നോക്കാനും പ്രതിനിധിയായി എഴുത്തുകാരന്‍ ഗുര്‍പ്രീക് സിംഗ് പല്‍ഹേരിയെ താരം പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ സംഭവം ആയിരുന്നു. ഇതിനു പിന്നാലെയാണ് എംപിയെ കാണാനില്ലെന്ന ‘ലുക്ക് ഔട്ട്’ നോട്ടീസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സണ്ണി ഡിയോള്‍ എംപി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതും വളരെ ചുരുക്കമാണ്. രേഖകള്‍ പ്രകാരം ആദ്യ സെഷനില്‍ 28 ദിവസം പാര്‍ലമെന്റില്‍ താരം ഹാജരായിരുന്നില്ല. വെറും ഒമ്പത് ദിവസമാണ് സണ്ണി ഡിയോണ്‍ പാര്‍ലമെന്റിലെത്തിയത്. നേരത്തേ ബിജെപിയുടേത് തന്നെ എംപിയായ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍ എംപിയെ കാണാനില്ലെന്ന് കാണിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Exit mobile version