യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയിലേക്ക്

ന്യൂഡല്‍ഹി; യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ ആണ് പാര്‍ട്ടി അംഗത്വമെടുത്തത്. ഡല്‍ഹി ഒബിസി കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ റിതാല മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ജഗദീഷ് യാദവിനോടൊപ്പം കോണ്‍ഗ്രസ് വിജയ് വിഹാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വികാസ് യാദവും ബിജെപിയുടെ ബന്‍സി ദോഗ്രയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

Exit mobile version