ജെഎന്‍യു വിസിയെ പുറത്താക്കണം; വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത് കണ്ണില്‍ പൊടിയിടാന്‍; കനയ്യകുമാര്‍

ഭരണഘടന ഭേദഗതി ചെയ്ത അമിത് ഷായ്ക്ക് ജെഎന്‍യു ഫീസ് വര്‍ധന പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാലെന്താണെന്നും കനയ്യകുമാര്‍ ചോദിച്ചു.

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സിലര്‍ എം ജഗദീഷ്‌കുമാറിനെ പുറത്താക്കണമെന്ന് സിപിഐ നേതാവും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍. ജെഎന്‍യു വിഷയത്തില്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത് കണ്ണില്‍ പൊടിയിടാനാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്ത അമിത് ഷായ്ക്ക് ജെഎന്‍യു ഫീസ് വര്‍ധന പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാലെന്താണെന്നും കനയ്യകുമാര്‍ ചോദിച്ചു.

അതേസമയം, തന്റെ രാജി ആവശ്യപ്പെടുന്നവര്‍ക്ക് അങ്ങനെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അവര്‍ അത് പറയട്ടെ എന്നായിരുന്നു ജെഎന്‍യു വിസി ഇന്നലെ പ്രതികരിച്ചത്. പൗരത്വ ഭേഗദതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിസി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം സമരം അക്രമാസക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പങ്ക് തെളിഞ്ഞാല്‍ നടപടിയുണ്ടാകും. മാനവിക വിഷയത്തില്‍ അധ്യാപകന്‍ അല്ലാത്ത തനിക്ക് ജെഎന്‍യു വിസിയാകാന്‍ യോഗ്യതയില്ല എന്ന ആരോപണം തെറ്റാണെന്നും ജഗദീഷ്‌കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.

Exit mobile version