നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കും! നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കും; ഭീഷണി സ്വരത്തില്‍ ബിജെപി നേതാവ്

രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പ

ലഖ്നൗ: നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്നും, വേണ്ടിവന്നാല്‍ നിയമം കൈയ്യിലെടുക്കുമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. അയോധ്യയില്‍ രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 25 ഞായറാഴ്ച വിഎച്ച്പിയും സംഘപരിവാര്‍ സംഘടനകളും പ്രക്ഷോഭം നടത്തുന്നുണ്ട്.

രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ഫൈസാബാദ് പരിസരങ്ങളില്‍ വിഎച്ച്പി ഇന്നലെ റോഡ് ഷോ നടത്തിയിരുന്നു. 1992 ഡിസംബര്‍ ആറിലെ സംഘര്‍ഷം ആവര്‍ത്തിക്കുമെന്ന് ഭയപ്പെട്ട് ഫൈസാബാദിലെ വ്യാപാരികളെല്ലാം സംഘപരിവാര്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പരിപാടിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് മാത്രമേ വിവാദ സ്ഥലത്തേക്ക് പ്രവേശനമനുവദിക്കുകയുള്ളൂവെന്ന് ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണറും തര്‍ക്ക സ്ഥലത്തിന്റെ റിസീവറുമായ മനോജ് മിശ്ര പറഞ്ഞു.

Exit mobile version