ഹൈന്ദവ വികാരത്തെ അപമാനിച്ചു; കാണ്‍പൂര്‍ ഐഐടിയില്‍ പാക് കവിത വിദ്യാര്‍ത്ഥികള്‍ ചൊല്ലിയ സംഭവത്തില്‍ അന്വേഷണം

ന്യൂഡല്‍ഹി: ഹൈന്ദവ വികാരത്തെ അപമാനിച്ചുവെന്നാരോപിച്ച് കാണ്‍പൂര്‍ ഐഐടിയില്‍ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത വിദ്യാര്‍ത്ഥികള്‍ ചൊല്ലിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ആറംഗ സംഘ കമ്മിറ്റി ഐഐടി രൂപീകരിച്ചു. കവിതയിലെ ചില വാക്കുകള്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതെന്നാണ് പരാതി. കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 16 പേരാണ് പരാതി നല്‍കിയത്.

പാക് കവിയുടെ ഹം ദേഖേംഗേ എന്നു തുടങ്ങുന്ന കവിതയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി ചൊല്ലിയത്. ഇതിനെതിരെ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 16 പേരാണ് പരാതി നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ചില വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്‌തെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ അവധി കഴിഞ്ഞ് വരുമ്പോള്‍ ചോദ്യം ചെയ്യുമെന്നും ഐഐടി ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഡിസംബര്‍ 17 ന് ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധത്തിലാണ് കവിത ആലപിച്ചത്.

Exit mobile version