ലോക കേരള സഭ ഭൂലോക തട്ടിപ്പ്; സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചു; വി മുരളീധരന്‍

ന്യൂഡല്‍ഹി: ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ലോക കേരള സഭ സമ്മേളനത്തെ വി മുരളീധരന്‍ വിമര്‍ശിച്ചത്.

സിപിഎമ്മിന് ഫണ്ട് നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി ലോക കേരള സഭ സമ്മേളനം മാറി. സഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.

പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

അതെസമയം ലോക കേരള സഭ സമ്മേളനം വി മുരളീധരന്‍ ബഹിഷ്‌കരിച്ചിരുന്നു. 47 രാജ്യങ്ങളില്‍ നിന്നുളള 351 പ്രതിനിധികളാണ് ലോക കേരള സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു പങ്കെടുത്തിരുന്നത്.

Exit mobile version