‘ പുതുവര്‍ഷം ഇവനെ കണ്ട് തുടങ്ങൂ’ ; കണ്ണ് നനയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ട് പോകണമെന്ന് ഈ വീഡിയോ നമ്മളോട് പറയുമെന്ന് സച്ചിന്‍ പറയുന്നു.

മുംബൈ: പുതുവര്‍ഷത്തോടനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം പങ്കുവെച്ച ഈ വീഡിയോ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ട് പോകണമെന്ന് ഈ വീഡിയോ നമ്മളോട് പറയുമെന്ന് സച്ചിന്‍ പറയുന്നു.

ഇരുകാലുകളും തളര്‍ന്ന കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് വീഡിയോയാണിത്. മണ്ണിലൂടെ നിരങ്ങി നിരങ്ങി അവന്‍ റണ്‍സ് എടുക്കുന്നത് ആരുടെയും കണ്ണ് നനയിപ്പിക്കും. ബാറ്റ്‌സ്മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് ഈ മിടുക്കന്റെ പേര്.

‘മഡ്ഡ റാം സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ പ്രചോദനാത്മക വീഡിയോ കണ്ട് 2020 ആരംഭിക്കുക. ഇത് എന്നെ വളരെയധികം ആകര്‍ഷിച്ചു, ഇത് നിങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version