‘ താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു; കെജരിവാളിനെ അനുഗ്രഹിച്ച് ഒരു അമ്മ; വൈറലായി വീഡിയോ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അനുഗ്രഹവും ആശംസകളും നല്‍കുന്ന ഒരു വൃദ്ധയുടെ വീഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അനുഗ്രഹവും ആശംസകളും നല്‍കുന്ന ഒരു വൃദ്ധയുടെ വീഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വൃദ്ധയുടെ അനുഗ്രഹം മറ്റൊന്നുമല്ല. ‘ ഡല്‍ഹി മുഖ്യമന്ത്രിയായ താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് വൃദ്ധയുടെ അനുഗ്രഹം.

വളരെ പ്രയാസപ്പെട്ട് വേദിയിലേക്ക് വരുന്ന വൃദ്ധയെ കെജരിവാള്‍ കൈപിടിച്ച് കൂട്ടിക്കൊണ്ട് വരുന്നതായി വീഡിയോയില്‍ കാണാം. വളരെ നാളായി കെജരിവാളിനെ നേരിട്ട് കാണാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കെജ്രിവാള്‍ തന്നെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

കെജരിവാള്‍ പുഞ്ചിരിയോടെയാണ് വൃദ്ധയുടെ ആശീര്‍വാദം ഏറ്റുവാങ്ങുന്നത്. അവരുടെ പാദം തൊട്ടുവന്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ഫോട്ടോ എടുത്തതിന് ശേഷം വൃദ്ധയെ തിരികെ വേദിയില്‍ നിന്നും കൈപിടിച്ച് ഇറക്കി വിടുകയും ചെയ്യുന്നുണ്ട് കെജരിവാള്‍.

Exit mobile version