പൊതുമുതല്‍ നശിപ്പിക്കല്‍; മുസ്ലീം സമൂഹം 6.27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യോഗി സര്‍ക്കാര്‍

ബുലന്ദേശ്വറിലെ മുസ്ലീം സമൂഹത്തെ പ്രതിനിധീകരിച്ചാണ് വിവിധ മുസ്ലീം നേതാക്കള്‍ 6.27 ലക്ഷം രൂപയുടെ ഡിഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ലഖ്നൗ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് മുസ്ലീം സമൂഹത്തില്‍ നിന്ന് ആറുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ലഭിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ബുലന്ദേശ്വറിലെ മുസ്ലീം സമൂഹത്തെ പ്രതിനിധീകരിച്ചാണ് വിവിധ മുസ്ലീം നേതാക്കള്‍ 6.27 ലക്ഷം രൂപയുടെ ഡിഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെയാണ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ പലതും അക്രമാസക്തമായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.

അക്രമത്തില്‍ കണ്ടാലറിയാവുന്ന എണ്ണൂറിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലെ മുസ്ലീം നേതാക്കള്‍ തന്നെ സര്‍ക്കാരിന് നഷ്ടപരിഹാരമായി തുക നല്‍കിയത്. മേഖലയിലെ എല്ലാ മുസ്ലീങ്ങളും ഇതിനായി തുക സമാഹരിച്ചെന്നും ഈ പണമാണ് ആദ്യഘട്ടമെന്നനിലയില്‍ സര്‍ക്കാരിന് കൈമാറിയതെന്നും ഹാജി അക്രം അലി എന്നയാള്‍ വീഡിയോയില്‍ പറയുന്നു.

Exit mobile version