പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇപ്പോള്‍ ഒരു പരിപാടി വേണ്ട; ബിജെപി എംഎല്‍എയ്ക്ക് അനുമതി നിഷേധിച്ച് ഹൈദരാബാദ് പോലീസ്

ഗോഷ്മഹല്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ രാജാ സിങ്ങാണ് അനുമതി തേടി പോലീസിനെ സമീപിച്ചത്.

ഹൈദരാബാദ്: പൗരത്വ ഭേദഗതിയില്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമത്തെ അനുകൂലിച്ച് പരിപാടി നടത്താന്‍ ഒരുങ്ങിയ ബിജെപി എംഎല്‍എയ്ക്ക് അനുമതി നിഷേധിച്ചു. ഹൈദരാബാദ് പോലീസ് ആണ് എംഎല്‍എയ്ക്ക് അനുമതി നിഷേധിച്ചത്.

ഗോഷ്മഹല്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായ രാജാ സിങ്ങാണ് അനുമതി തേടി പോലീസിനെ സമീപിച്ചത്. എന്നാല്‍ പ്രതിഷേധങ്ങളും മറ്റും മാനിച്ച് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. കൂടാതെ, പൗരത്വ ഭേദഗതിയെ എതിര്‍ത്ത് മാര്‍ച്ച് നടത്താനും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് മില്യണ്‍ മാര്‍ച്ച് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതിനായിരുന്നു അപേക്ഷ നല്‍കിയത്.

പോലീസ് അനുമതി നിഷേധിച്ചെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകരുടെ നിലപാട്. നഗരത്തില്‍ പ്രതിഷേധം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അറിയിച്ച് ഹൈദരാബാദ് പോലീസ് ട്വീറ്റ് ചെയ്തു.

Exit mobile version