ഫഗ്വാട: മരമില്ലില്‍ മരം മുറിക്കുന്നതിനിടെ അപകടം. ഈര്‍ച്ച യന്ത്രത്തില്‍ കുരുങ്ങി 60കാരന്റെ തലയറുത്തു. മരംമില്ലിലെ തൊഴിലാളിയായ അജിത്ത് സിങ് ആണ് അതിദാരുണമായി മരണപ്പെട്ടത്. പഞ്ചാബിലെ ഫഗ്വാട നഗരത്തിലെ റെയില്‍വേ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി മരമില്ലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഈര്‍ച്ചയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തല കുടുങ്ങുകയായിരുന്നു. മൃതദേഹ പരിശോധനയ്ക്കായി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
