കത്തിപ്പടര്‍ന്ന് പ്രതിഷേധം, പലയിടത്തും അക്രമാസക്തം; മംഗളൂരുവില്‍ ബിനോയ് വിശ്വം പോലീസ് കസ്റ്റഡിയില്‍

ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മംഗളൂരു: പൗരത്വ ഭേദഗതിയില്‍ കത്തിപ്പടര്‍ന്ന് പ്രതിഷേധം. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരിക്കുകയാണ്. മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബിനോയ് വിശ്വത്തെ കൂടാതെ എട്ട് സിപിഐ നേതാക്കളെയും ബര്‍ക്കേ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഇടത് സംഘടകള്‍ രംഗത്തിറങ്ങി. എന്നാല്‍ പ്രതിഷേധം തടയാന്‍ പോലീസും രംഗത്തുണ്ട്. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനത്തിന് രംഗത്തിറങ്ങിയത്.

ബാരിക്കേഡ് തകര്‍ത്ത് സ്ത്രീകളടക്കമുള്ളവര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നീങ്ങുകയും ചെയ്തു. ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടഞ്ഞു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version