ഉള്ളി വില 200ലേയ്ക്ക്; ബാധിച്ചത് പാവം കുടിയന്മാരെ, കുടുംബം പോറ്റി വരുമ്പോള്‍ പോക്കറ്റ് കാലി, പിന്നാലെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ കുത്തനെ ഇടിവ്

വര്‍ഷാവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മദ്യ വില്‍പ്പന-ഉപഭോഗത്തിന്റെ വളര്‍ച്ച ചുരുങ്ങുകയാണെന്ന് ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളിവില 200ലേയ്ക്ക് കയറിയതോടെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഉള്ളിവില അടക്കളയുടെ ബഡ്ജറ്റ് താളം തെറ്റിച്ചതോടെയാണ് മദ്യപാനികള്‍ക്ക് തിരിച്ചടിയായത്. കുടുംബം പോറ്റി വരുമ്പോള്‍ പോക്കറ്റ് കാലിയാകും. ഇതോടെ കുടിക്കാന്‍ വാങ്ങുവാന്‍ പണം തികയാതെ വരും. ഇതാണ് ഇവരെ ആപ്പിലാക്കിയത്.

വര്‍ഷാവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മദ്യ വില്‍പ്പന-ഉപഭോഗത്തിന്റെ വളര്‍ച്ച ചുരുങ്ങുകയാണെന്ന് ലഭിക്കുന്ന വിവരം. മദ്യ വില്‍പ്പനയുടെ വളര്‍ച്ച ഒറ്റ അക്കത്തിലേയ്ക്കാണ് ഇപ്പോള്‍ തുരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവസാന പാദത്തില്‍ രണ്ടക്ക വളര്‍ച്ചയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനം കുറഞ്ഞതായി ഡിയാജിയോ കമ്പനി സിഇഒ ആനന്ദ് ക്രിപാലു സമ്മതിച്ചു. പല വിധ കാരണങ്ങളാല്‍ മദ്യ വില്‍പ്പനയില്‍ ഇടിവുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിപണിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ രണ്ടാമത്തെ മദ്യ വില്‍പ്പന കമ്പനിയായ പെര്‍നോഡ് റിച്ചാര്‍ഡ്‌സിനാകട്ടെ ഇന്ത്യയില്‍ മൂന്ന് ശതമാനത്തിലധികമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കാലയളവിലുണ്ടായിരുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണിയുടെ അന്തരീക്ഷത്തിലുണ്ടായ മാറ്റമാണ് ഇടിവിന് കാരണമെന്നാണ് കമ്പനി എംഡി പറയുന്നത്.

Exit mobile version