പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണം; ജനങ്ങളോട് ചന്ദ്രശേഖര്‍ ആസാദ്

താന്‍ കീഴടങ്ങുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണമെന്നും ചന്ദ്ര ശേഖര്‍ ആസാദ് ജനങ്ങളോട് പറഞ്ഞു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. താന്‍ കീഴടങ്ങുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണമെന്നും ചന്ദ്ര ശേഖര്‍ ആസാദ് ജനങ്ങളോട് പറഞ്ഞു.

കസ്റ്റഡിയിലാകുന്നതിന് മുമ്പ് വീഡിയോയിലൂടെയാണ് ചന്ദ്ര ശേഖര്‍ ജനങ്ങളോട് ഇത്തരമൊരവശ്യം ഉന്നയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ജമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ജമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്.

Exit mobile version