ആളിപ്പടര്‍ന്ന് പ്രതിഷേധം; ബിഹാറില്‍ ഡിസംബര്‍ 21ന് ബന്ദ്

ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആര്‍ജെഡി ആഹ്വാനം ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ കത്തി പടരുകയാണ്. പ്രതിഷേധത്തെ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആര്‍ജെഡി ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവില്‍ ചരിത്രകാരന് രാമചന്ദ്ര ഗുഹ, ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡിരാജ, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത്, സ്വരാജ് അഭിയാന്‍ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

Exit mobile version