പ്രതിഷേധം ശക്തം; ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി; പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രാജ്യമെങ്ങും ആളി കത്തുകയാണ്. നിരവധി പ്രമുഖരും സമരത്തില്‍ പങ്കുച്ചേര്‍ന്ന്. പ്രതിഷേധം ശക്തമായതേടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സൌകര്യവും റദ്ദാക്കി.

ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി സമരം ചെയ്തു. പ്രതിഷേധത്തിനുളള അനുമതി നിരോധിച്ചെങ്കിലും അതുവകവെക്കാതെ ജനങ്ങള്‍ തെരുവിലെത്തുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, വിദ്യാര്‍ഥികളും ഉള്‍പ്പടെ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version