കത്തിക്കയറി പ്രതിഷേധക്കാര്‍; ബംഗളൂരുവില്‍ കടുത്ത പ്രതിഷേധം; മൂന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും നിരവധി പേരാണ് സ്ഥലത്തേയ്ക്ക് പ്രതിഷേധവുമായി രംഗത്തെത്തിയത്. ടൗണ്‍ഹാളിനു മുന്‍പില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടാതെ ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്. ബംഗളൂരു ടൗണ്‍ഹാളിനു മുമ്പില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാന്‍ എത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. പോലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച് പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൂടുതല്‍ പോലീസുകാരെ സംഭവ സ്ഥലത്ത് എത്തിക്കുന്നതു വരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അതിനു ശേഷം കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടേക്കെത്തുകയായിരുന്നു. കര്‍ണാടകത്തിലെ മറ്റ് ഭാഗങ്ങളിലും കൂട്ട അറസ്റ്റ് തുടരുകയാണ്.

Exit mobile version