‘അടിയന്തിര ഘട്ടങ്ങളില്‍ ഇതെല്ലാം സാധാരണം’ ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് മാധ്യമം

ന്യൂഡല്‍ഹി: വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ഇന്ത്യ അടുത്തിടയായി രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം നടത്തി.പരമാധികാര രാജ്യങ്ങളില്‍ അടിയന്തിര ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിക്കുന്നത് സാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്” ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് വെബ്‌സൈറ്റ് പറഞ്ഞത് ഇപ്രകാരമായിരുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി ഒരാഴ്ച തികയുമ്പോള്‍ രാജ്യം പ്രതിഷേധത്തിന്റെ പാതയിലാണ്. ഇപ്പോഴും അണയാത്ത പ്രതിഷേധമാണ് രാജ്യമെമ്പാടും അരങ്ങേറുന്നത്.

ആസാമിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബംഗാളിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചു. തലസ്ഥാനമായ ഡല്‍ഹിയും നിന്ന് കത്തുകയാണ്. നിലവില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാക്കുകയാണ്. അതേസമയം ബംഗളുരുവില്‍ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരായ സിതാറാം യെച്ചൂരിയെയും ഡി രാജയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version