നാഗ്പൂര്‍ മേയരെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാഗ്പൂര്‍ മേയരെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം.

മുംബൈ: നാഗ്പൂര്‍ മേയരെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. മേയര്‍ സന്ദീപ് ജോഷിയെയാണ് അക്രമികള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം നടന്നത്.

ബൈക്കിലെത്തിയ അക്രമി സംഘം മേയര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്ന് തവണ മേയര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അത്ഭുതകരമായാണ് മേയര്‍ രക്ഷപ്പെട്ടത്.

നേരത്ത ഇദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മേയറുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. സംഭവത്തില്‍ ലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version