ജാമിയ മിലിയയിലെ പോലീസ് നടപടിക്കെതിരായ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജാമിയ മിലിയ സര്‍വകലാ ശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ സുപ്രീംകോടതി ഇടപടലാവശ്യപ്പെട്ടാണ് വിവിധ മനുഷ്യാവകാശ സംഘടനകളും, ജാമിയ അലുംനി അസോസിയേഷനും, രണ്ട് വിദ്യാര്‍ത്ഥികളുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍വകലാശാലാ അധികൃതരുടെ അനുമതി ഇല്ലാതെ ക്യാംപസിനകത്ത് പോലീസ് അതിക്രമിച്ചു കടന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വാതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം, പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍.

Exit mobile version