‘ ആ ലൈക്ക് അറിയാതെ സംഭവിച്ചതാണ്; അബദ്ധം മനസ്സിലായപ്പോള്‍ ആ ട്വീറ്റ് അണ്‍ലൈക്ക് ചെയ്തു’ ; ജാമിയ വിദ്യാര്‍ത്ഥികളുടെ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് ബോളിബുഡ് താരം അക്ഷയ് കുമാര്‍.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് ബോളിബുഡ് താരം അക്ഷയ് കുമാര്‍.

ട്വിറ്ററില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ചുള്ള ഒരു പോസ്റ്റിനുതാഴെ താന്‍ ലൈക്ക് ചെയ്തിരുന്നു. അത് താന്‍ അറിയാതെ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ‘അബദ്ധം’ മനസിലായ ഉടന്‍ തന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയും ചെയ്‌തെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ലെന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോളിവുഡില്‍ നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. സംവിധായകന്‍ അനുരാഗ് കാശ്യപ് നിയമത്തിലുള്ള തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്.

Exit mobile version