മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി; നേട്ടം മലയാളി കൈവരിക്കുന്നത് ഇത് ആദ്യം, തിളങ്ങി ആന്‍സി ഫിലിപ്പ്

ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്.

ചെന്നൈ: മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി ആന്‍സി ഫിലിപ്പ്. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളാണ് ആന്‍സി. വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘റാവിഷിങ് വുമണ്‍’ എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന ‘മിസ് ഇന്ത്യ വാഷിങ്ടണ്‍’ മത്സരത്തില്‍ ആദ്യമായാണ് മലയാളി നേട്ടം കൈവരിക്കുന്നത്.

ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ചെന്നൈ ജസി മോസസ് ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ആന്‍സി 2012ല്‍ തമിഴ്നാട് സംസ്ഥാന സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയിരുന്നു.

അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യുഎസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വപരിശീലനപരിപാടി നടത്തുന്നുണ്ട്.

Exit mobile version