കുറഞ്ഞ വിലയ്ക്ക് റേഷന്‍ കട വഴി ഉള്ളി; പുതിയ നടപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ഉള്ളി വില ദിവസവും ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം.

കൊല്‍ക്കത്തയിലെ സഫല്‍ ബംഗ്ലാ ഔട്ട് ലെറ്റുകള്‍ക്ക് പുറമേ 935 റേഷന്‍കടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സഫാല്‍ ബംഗ്ലാ സ്റ്റോറുകള്‍ 59 രൂപയ്ക്ക് ഉള്ളി നല്‍കുന്നുണ്ട്.

ചില സ്വാശ്രയ ഗ്രൂപ്പുകളെയും ഖദ്യാ സതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. റേഷന്‍ കാര്‍ഡ് ഹാജരാക്കുന്ന ഒരു കുടുംബത്തിന് ഒരു കിലോ ഉള്ളിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ ബംഗളൂരുവില്‍ ഉള്ളിവില 200 ല്‍ എത്തിനില്‍ക്കുകയാണ്.

Exit mobile version