പ്രേമം അല്ലെങ്കില്‍ മന്ത്രിപ്പണി ഏതുവേണമെന്ന് തീരുമാനിച്ചോളൂ എന്ന മമ്ത; തൊട്ടുപിന്നാലെ രാജിവെച്ച് മന്ത്രി സോവന്‍ ചാറ്റര്‍ജി

ഒരു കോളജ് അധ്യാപികയുമായുള്ള വിവാഹേതരബന്ധം മന്ത്രിസഭക്ക് നാണക്കേടായതോടെയാണ് രാജിവെച്ചത്.

കൊല്‍ക്കത്ത: വിവാഹേതര ബന്ധം കണ്ടെത്തിയ മന്ത്രിയോട് കാമുകിക്ക് ഒപ്പം കറങ്ങണമെങ്കില്‍ മന്ത്രിപ്പണികളഞ്ഞിട്ടായിക്കോളന്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി. ഒന്നുകില്‍ പ്രേമം അല്ലെങ്കില്‍ മന്ത്രിപ്പണി ഏതുവേണമെന്ന് തീരുമാനിച്ചോളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ മന്ത്രി സോവന്‍ചാറ്റര്‍ജ്ജി രാജിവെച്ച് പുറത്ത് പോവുകയായിരുന്നു.

കൊല്‍കൊത്ത മേയറും പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ അഗ്നിശമനസേന ഭവനപദ്ധതിമന്ത്രിയുമായ സോവന്‍ ചാറ്റര്‍ജ്ജി(54)യാണ് പുറത്തായത്. ഒരു കോളജ് അധ്യാപികയുമായുള്ള വിവാഹേതരബന്ധം മന്ത്രിസഭക്ക് നാണക്കേടായതോടെയാണ് രാജിവെച്ചത്.

രാജി സ്വീകരിച്ച മമ്ത മേയര്‍ പദംകൂടി ഒഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു പ്രൊഫസറുടെ ഭാര്യയായ കോളജ് അധ്യാപികയും മന്ത്രിയും തമ്മിലുള്ള ബന്ധം നേരത്തേ പരലവട്ടം മന്ത്രിസഭക്ക് നാണക്കേടായിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന ഗീതാഞ്ജലി ഭവനപദ്ധതി ഇഴയുന്നത് നിയമസഭയില്‍ വിവാദമായശേഷം മമത ചോദ്യം ചെയ്തിരുന്നു.

ജോലി ചെയ്യുന്നതിനുപകരം സാരിയും വളയുംവാങ്ങി കറങ്ങുന്നത് ഫോട്ടോകള്‍ സഹിതം തെളിവുമായാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. സോവന്റെ ഭാര്യപിതാവും പാര്‍ട്ടി എംഎല്‍എയുമായ ദുലാല്‍ദാസ് കുടുംബം തകര്‍ക്കുന്നഅ ധ്യാപികയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

Exit mobile version