വീണ്ടും പീഡനം; ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

ലഖ്‌നൗ: ഉത്തപ്രദേശിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉന്നാവ് പോലീസ് സൂപ്രണ്ട് അറിയിച്ചു.

അതിനിടെ ബിഹാറില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. സംഭവത്തില്‍ ടെംപോ ഡ്രൈവറായ ഒരാളെ പോലീസ് പിടികൂടി. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പെയാണ് വീണ്ടും പീഡനം വാര്‍ത്ത പുറത്തുവന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു. 14 വയസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയുകയായിരുന്നു.

Exit mobile version