അത് അതിര്‍വരമ്പുകള്‍ തിരിക്കുന്നതല്ല, മനുഷ്യനെ വേര്‍തിരിക്കുന്നത്; മേട്ടുപാളയത്ത് 17പേരുടെ ജീവന്‍ എടുത്തത് ‘ജാതിമതില്‍’, ഉടമ അറസ്റ്റില്‍

കനത്ത മഴയിലും കാറ്റിലും മതില്‍ വീടിന് മുകളിലേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

മേട്ടുപാളയം: കഴിഞ്ഞ ദിവസം കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 ജീവനുകള്‍ പൊലിഞ്ഞത് നഗരത്തെ ഞെട്ടിച്ച ഒന്നാണ്. മേട്ടുപാളയത്താണ് വന്‍ മതില്‍ ഇടഞ്ഞ് വീണ് 17ഓളം ആളുകള്‍ ഒരേ നിമിഷത്തില്‍ ഇല്ലാതായത്. ഇപ്പോള്‍ ഈ മതില്‍ വെറും വേര്‍തിരിവല്ല, ജാതിയുടെ പേരില്‍ തിരിച്ചിരിക്കുന്ന മതില്‍ എന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജാതിയില്‍പെട്ട ശിവ സുബ്രമണ്യന്‍ തൊട്ടടുത്തുള്ള ദളിത് കോളനിക്കാരെ വേര്‍തിരിക്കാന്‍ നിര്‍മ്മിച്ച മതിലാണ് ഇത്.

കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണതോടെ മതില്‍ ഉടമയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തി ശിവ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കനത്ത മഴയില്‍ ആണ് മേട്ടുപാളയം നാടുര്‍ ഗ്രാമത്തിലാണ് എട്ടടി ഉയരവും ഇരുപതടി നീളവുമുള്ള കരിങ്കല്‍ മതില്‍ നിര്‍മ്മിച്ചത്. കനത്ത മഴയിലും കാറ്റിലും മതില്‍ വീടിന് മുകളിലേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ചെരിഞ്ഞ പ്രദേശത്ത് ഏറ്റവും മുകളിലെ കോണ്‍ക്രീറ്റ് വീടിന്റെ ചുറ്റുമതിലാണ് താഴെയുള്ള വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 17 പേര്‍ മരിച്ചത്. വീടിന് അടുത്തുള്ള ദളിത് കുടുംബങ്ങള്‍ പുരയിടത്തില്‍ കയറാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ കൂറ്റന്‍ മതില്‍ പണിതത്. നഗരസഭയില്‍ നിന്ന് പെര്‍മിറ്റ് പോലും എടുക്കാതെയുള്ള നിര്‍മ്മാണത്തിനെതിരെ 8 വര്‍ഷം മുമ്പ് ദളിത് കോളനിയിലെ 300 കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നങ്കിലും കാര്യം ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് വന്‍ ദുരന്തം സംഭവിച്ചത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്.

Exit mobile version