രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരി; സുരക്ഷയൊരുക്കി 24 മണിക്കൂറും സജ്ജമായി ലുധിയാന പോലീസ്, കൈയ്യടി

വൈകുന്നേരമോ രാത്രിയിലോ ക്യാബ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കാണ് പോലീസ് സൗജന്യ സവാരി ഒരുക്കിയിരിക്കുന്നത്.

ഗാന്ധിനഗര്‍: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ദിനംപ്രതിയാണ് വര്‍ധിച്ചു വരുന്നത്. രാത്രിയിലാണ് കൂടുതലും അക്രമങ്ങള്‍ കൂടുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പുത്തന്‍ ആശയം കൊണ്ടുവന്നിരിക്കുകയാണ് ലുധിയാന പോലീസ്. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരിയാണ് പോലീസ് ഒരുക്കുന്നത്.

വൈകുന്നേരമോ രാത്രിയിലോ ക്യാബ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കാണ് പോലീസ് സൗജന്യ സവാരി ഒരുക്കിയിരിക്കുന്നത്. ഇതിനായി ഹെല്‍പ് ലൈന്‍ നമ്പറും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് പോലീസിനോട് സഹായം ആവശ്യപ്പെടാവുന്നതാണ്.

സ്ത്രീകളെ എത്തേണ്ടുന്ന സ്ഥലത്തേക്ക് സൗജന്യമായും സുരക്ഷിതമായും എത്തിക്കുമെന്ന് പോലീസ് കമ്മീഷണര്‍ രാകേഷ് അഗര്‍വാള്‍ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാകും ഈ സൗകര്യം പോലീസ് നല്‍കുക. ദുരിതത്തിലായ സ്ത്രീകളിലേക്ക് എത്തിച്ചേരാന്‍ ഒരു ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ടെന്ന് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഈ നടപടിക്ക് ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. ഏത് നിമിഷവും തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സ്ത്രീകളും പ്രതികരിച്ചു.

Exit mobile version