‘ ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാകുന്നു’! ആഞ്ഞടിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് അധികാരമില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായി നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണം നടത്തുന്നവര്‍ക്ക് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

‘ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാകുന്നു’-അഖിലേഷ് യാദവ് പറഞ്ഞു. സുരക്ഷിതരല്ലെന്ന ഭയം എല്ലായിടത്തും സത്രീകളെ പിന്തുടരുകയാണ്. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നിവ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇനിയും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

Exit mobile version