കിടന്ന് ഉറങ്ങുന്ന പിഞ്ചു കുഞ്ഞിനെ പുതപ്പിച്ച് വളര്‍ത്തുനായ; വൈറലായി വീഡിയോ

ചിലപ്പോള്‍ മനുഷ്യനെക്കാള്‍ സ്‌നേഹം നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആയിരിക്കും.

ന്യൂഡല്‍ഹി: ചിലപ്പോള്‍ മനുഷ്യനെക്കാള്‍ സ്‌നേഹം നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആയിരിക്കും. അതിന് ഉദാഹരണമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോ.

ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത് നായുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. നിരവധിപ്പേര്‍ പങ്കുവച്ച ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്. കിടക്കയില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ തണുപ്പ് മാറ്റാന്‍ പുതപ്പ്കൊണ്ട് മൂടിയിട്ടില്ല. ഈ സമയം കട്ടലില്‍ കയറിയ നായ കുട്ടിക്ക് പുതപ്പ് പുതച്ച് കൊടുക്കുന്നത് കാണാം.

ഒരു വശത്ത് നിന്ന് തുടങ്ങി കുഞ്ഞിനെ മുഴുവനായി പുതപ്പ്കൊണ്ട് മൂടുകയാണ് വളര്‍ത്ത് നായ. കുഞ്ഞ് നല്ല ഉറക്കത്തിലാണ്. കുഞ്ഞിന്റെ മുഖം മാത്രം മാറ്റി ബാക്കി മുഴുവനും പുതപ്പിക്കുന്നതാണ് വീഡിയോ.

Exit mobile version