കോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു; ട്രായ് ഇടപെടില്ലെന്ന് സൂചന

മൊബൈല്‍ സേവനദാതാക്കള്‍ താരിഫ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇടപെടില്ലെന്ന് സൂചന.

ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കള്‍ താരിഫ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇടപെടില്ലെന്ന് സൂചന. കമ്പനികള്‍ ഒന്നടങ്കം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രായ് ഇപ്പോള്‍ ഇടപെടാത്തത്.

ഇപ്പോള്‍ ട്രായ് ഇടപെട്ടാല്‍ അത് കമ്പനികളുടെ നീക്കങ്ങളെ താളംതെറ്റിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തറവില നിശ്ചയിക്കുന്നത് അടക്കമുള്ള അടിയന്തിര ഇടപെടലുകള്‍ ട്രായ് അവസാന ആശ്രയമായാണ് കരുതുന്നത്.

നിലവില്‍ തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇത് മറ്റൊരു അവസരത്തില്‍ ആലോചിക്കേണ്ടതാണെന്നുമാണ് ട്രായ് നിലപാട്. ടെലികോം വ്യവസായ രംഗത്ത് ഒരു വിഭാഗം ട്രായ് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് വാദിച്ചിരുന്നു.

എന്നാല്‍, ഈ അഭിപ്രായത്തിന് വേണ്ട പിന്തുണ ലഭിച്ചില്ല. എജിആറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, ഇതിന് മുന്‍പ് തന്നെ ജിയോ തങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

Exit mobile version