താഴേയ്ക്ക് ഇല്ല, വില മുകളിലേയ്ക്ക് തന്നെ; പാവപ്പെട്ടവര്‍ക്ക് ഉള്ളി സൗജന്യമായി നല്‍കി ബംഗാളിലെ പ്രാദേശിക നേതൃത്വം, ഒരു കിലോ വീതം ഉള്ളി നല്‍കിയത് 160 കുടുംബങ്ങള്‍ക്ക്

എന്താണ് ഈ പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരണ എന്ന് ചോദിക്കുന്നതിനും നേതൃത്വത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.

കൊല്‍ക്കത്ത: നിയന്ത്രിക്കാനാവാത്ത വിധം ഉള്ളി വില കുതിച്ചുയരുകയാണ്. രാജ്യത്ത് വില കുത്തനെ ഉയരുമ്പോള്‍ ഉള്ളിയെ അടുക്കള ബജറ്റില്‍ നിന്നും നീക്കം ചെയ്യാകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈസഹായുവമായി രംഗത്ത് വന്നിരിക്കുകയാണ് ബാംഗാളിലെ പ്രാദേശിക നേതൃത്വം. ബംഗാളിലെ ഡംഡം പ്രദേശത്തെ പ്രാദേശിക ക്ലബ്ബായ ഗോരബസാര്‍ സംഘ മിത്രയാണ് പാവപ്പെട്ടവരെ സഹായിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്.

ഒരു കിലോ ഉള്ളി വീതം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്. ഇതിനോടകം ഒരു കിലോ ഉള്ളി വീതം 160 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത് കഴിഞ്ഞു. ഉള്ളിവില കൂടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേതൃത്വം രംഗത്തെത്തിയത്.

എന്താണ് ഈ പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരണ എന്ന് ചോദിക്കുന്നതിനും നേതൃത്വത്തിന് വ്യക്തമായ ഉത്തരം ഉണ്ട്. ‘ഭക്ഷണം ആളുകളെ ഹൃദയവുമായി ബന്ധിപ്പിക്കുന്നു, ബംഗാളിയേക്കാള്‍ നന്നായി ആര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഗോരബസാര്‍ സംഘ മിത്രയുടെ പ്രസിഡന്റ് പറയുന്നു. പാവപ്പെട്ടവര്‍ക്ക് കടകളില്‍ പോയി പച്ചക്കറി വാങ്ങി ആഹാരം പാകം ചെയ്ത് കഴിക്കാന്‍ സാധിക്കില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version