ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹൂളിമാവ് തടാകം പൊട്ടിയൊഴുകി; നഗരം വെള്ളത്തിനടിയില്‍, 500ഓളം വീടുകള്‍ മുങ്ങി

അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളം നഗരത്തിലെ ആശുപത്രിയെ വരെ വെള്ളത്തിനടിയിലാക്കി.

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കണ്ണടച്ച് തുറക്കും മുന്‍പേയാണ് വെള്ളത്താല്‍ ചുറ്റപ്പെട്ടത്. 500ഓളം വീടുകളില്‍ നിമിഷ നേരംകൊണ്ട് വെള്ളം ഇരച്ചെത്തിയത്. നഗരത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടു മാറിയിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തടാകം പൊട്ടിയെഴുകിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഹൂളിമാവിലെ തടാകമാണ് പൊട്ടിയൊഴുകിയത്.

അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളം നഗരത്തിലെ ആശുപത്രിയെ വരെ വെള്ളത്തിനടിയിലാക്കി. നിമിഷ നേരംകൊണ്ട് ഒഴുകിയെത്തിയ വെള്ളം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 500 ലോഡ് മണ്ണെത്തിച്ച് ബണ്ട് പുനഃസ്ഥാപിച്ചതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് സാധാരണ നിലയിലായത്.

തടാകതീരത്ത് താമസിച്ചവരെ ഹൂളിമാവ് ഹയര്‍ പ്രൈമറി സ്‌കൂള്‍, ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് എന്നിവിടങ്ങളിലേക്കു മാറ്റി. സംഭവത്തില്‍ ബംഗളൂരു വികസന അതോറിറ്റിക്കെതിരെ പ്രതിഷേധം കനത്തു. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തടാകങ്ങള്‍ പൊട്ടിയൊഴുകുന്നത്.

Exit mobile version