മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കില്ല; ഹര്‍ജി നാളെ രാവിലെ പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിനാളെ രാവിലെ പരിഗണിക്കും. നാളെ രാവിലെ 11.30ന് വാദം കേള്‍ക്കുമെന്നാണ് വിവരം. അതേസമയം ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്ന കാര്യം അറിവായിട്ടില്ല.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കര്‍ണാടകയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ രാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലര്‍ച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി ഈ ഹര്‍ജിയിലും വാദം കേള്‍ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

Exit mobile version