പാളം മുറിച്ച് കടന്നാല്‍, ട്രെയിനിന്റെ വാതിലില്‍ തൂങ്ങി യാത്ര ചെയ്താല്‍ കുരച്ച് ചാടി പേടിപ്പിക്കാന്‍ ‘ചിന്നപ്പൊണ്ണ്’; റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫിന്റെ ‘സഹായിയായി’ ഒരു നായ

രണ്ടുവര്‍ഷം മുമ്പാണ് ചിന്നപ്പൊണ്ണിനെ ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്.

Acid attack | Bignewslive

ചെന്നൈ: പാളം മുറിച്ച് കടന്നാല്‍, ട്രെയിനിന്റെ വാതിലില്‍ തൂങ്ങി യാത്ര ചെയ്താല്‍ കുരച്ച് ചാടി പേടിപ്പിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു നായ ഉണ്ട്. യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്ന ചിന്നപ്പൊണ്ണിന്റെ സേവനം ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ്.

രണ്ടുവര്‍ഷം മുമ്പാണ് ചിന്നപ്പൊണ്ണിനെ ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. ശേഷം സ്റ്റേഷനിലെ ആര്‍പിഎഫുമായി ചങ്ങാത്തം സൃഷ്ടിക്കുകയുമായിരുന്നു. റെയില്‍പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരോടും ട്രെയിനിന്റെ വാതില്‍പ്പടിയില്‍നിന്ന് യാത്ര ചെയ്യുന്നവരോടും അങ്ങനെ ചെയ്യരുതെന്ന് കുരച്ചുകൊണ്ടാണ് ചിന്നപ്പൊണ്ണ് മുന്നറിയിപ്പ് നല്‍കുന്നത്.

യാത്രക്കാര്‍ക്ക് ഒരു വിധത്തിലുള്ള ശല്യവും ചിന്നപ്പൊണ്ണ് സൃഷ്ടിക്കില്ല. ഏവര്‍ക്കും പ്രിയവുമാണ്. ചിന്നപ്പൊണ്ണിനെ കുറിച്ച് ദ ഹിന്ദു ചെയ്ത വീഡിയോ റെയില്‍വേ മന്ത്രാലയം റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Exit mobile version