ബിജെപി എംപി ഗൗതം ഗംഭീറിനെ കാണ്മാനില്ല! ഡല്‍ഹിയില്‍ പോസ്റ്റര്‍

ന്യൂഡല്‍ഹി: ബിജെപി എംപി ഗൗതം ഗംഭീറിനെ കാണാനില്ല എന്ന് എഴുതിയ പോസ്റ്റര്‍ പതിപ്പിച്ച് പ്രതിഷേധക്കാര്‍. ഡല്‍ഹി ഐറ്റിഒ ഏരിയയില്‍ ആണ് ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് എഴുതി വച്ചിരിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

‘ഇദ്ദേഹത്തെ ആരെങ്കിലും കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോറില്‍ ഇരുന്ന് ജിലേബി കഴിക്കുന്നതാണ് കണ്ടത്. ഈസ്റ്റ് ഡല്‍ഹി ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഗൗതം ഗംഭീറിന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററാണ് ഒട്ടിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ രൂക്ഷമായ വായു മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗം വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഗൗതം ഗംഭീര്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം മറ്റൊരു പരിപാടിയിലായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇരുന്ന് ജിലേബി കഴിക്കുന്ന ചിത്രങ്ങള്‍ ഗൗതം ഗംഭീര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

Exit mobile version