നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റി; ചാര്‍ജെടുക്കാന്‍ ഓടി പ്രതിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍, 64 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കുഴഞ്ഞു വീണു, വീഡിയോ

റിസര്‍വ് ഇന്‍സ്പെക്ടര്‍ തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റുകയായിരുന്നുവെന്ന് പ്രതാപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഖ്‌നൗ: നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ചാര്‍ജെടുക്കാന്‍ ഓടിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു. 64 കിലോമീറ്ററോളമാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഓടിയത്. പകുതി വഴിയോളം ഓടിയെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണത്. ഉത്തര്‍പ്രദേശിലെ ബിത്തോലിയിലാണ് സംഭവം. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ആഗ്രയില്‍ നിന്ന് ബിത്തോലിയിലേയ്ക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതാപ് എന്ന പോലീസുകാരന്‍ 65 അഞ്ച് കിലോമീറ്റര്‍ ഓടുകയായിരുന്നു. ചാര്‍ജെടുക്കാന്‍ പോകുന്നതിനാണ് അദ്ദേഹം ഓടിയത്. നിര്‍ത്താതെ ഉള്ള ഓട്ടത്തിനിടെയാണ് പ്രതാപ് കുഴഞ്ഞു വീണത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസര്‍വ് ഇന്‍സ്പെക്ടര്‍ തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റുകയായിരുന്നുവെന്ന് പ്രതാപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എസ്എസ്പി തന്നോട് ആഗ്രയിലെ പോലീസ് സ്റ്റേഷനില്‍ തന്നെ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്പെക്ടര്‍ നിര്‍ബന്ധപൂര്‍വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് ഓടിയത്. ഇതിനെ നിങ്ങള്‍ക്ക് എന്റെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം’- പ്രതാപ് പറയുന്നു.

Exit mobile version