ഔദ്യോഗിക ആവശ്യത്തിനായി എത്തിയപ്പോള്‍ ഹൃദയാഘാതം; ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു

1988-ബാച്ചിലെ ഐപിഎസ് ഓഫീസറാണ് പ്രണബ് നന്ദ.

പനജി: ഗോവ പോലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഔദ്യോഗ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.

1988-ബാച്ചിലെ ഐപിഎസ് ഓഫീസറാണ് പ്രണബ് നന്ദ. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി അദ്ദേഹം ചുമതലയേറ്റത്. ഇയാളുടെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍ ബ്യൂറോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Exit mobile version