വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കോട്ടണ്‍ സാനിറ്ററി നാപ്കിനുകളുമായി 18കാരി; സമൂഹമാധ്യമങ്ങളില്‍ കൈയ്യടി

സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന് ഇഷാനക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേടിട്ടിരുന്നു

കോയമ്പത്തൂര്‍: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് കോയമ്പത്തൂര്‍ സ്വദേശിനിയായ ഇഷാന. സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന് ഇഷാനക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേടിട്ടിരുന്നു. തുടര്‍ന്നാണ് കോട്ടന്‍ തുണി ഉപയോഗിച്ച് ആരോഗ്യപരമായ രീതിയില്‍ പാഡുകള്‍ നിര്‍മ്മിക്കാന്‍ ഇഷാനി തീരുമാനിച്ചത്.

തയ്യല്‍ മെഷീനും മറ്റ് അവശ്യ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇഷാന നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. കോട്ടണ്‍ തുണി ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെയാണെന്ന് എല്ലാവരെയും പഠിപ്പിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഇഷാന പറഞ്ഞു. വിപണിയില്‍ ലഭിക്കുന്ന സാനിറ്ററി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ജെല്‍ സ്ത്രീകള്‍ക്ക് അപകടകരമാണെന്നും ഇഷാന കൂട്ടിച്ചേര്‍ത്തു.

കോട്ടണ്‍ തുണികൊണ്ട് നിര്‍മ്മിച്ച പാഡുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാണെന്നാണ് ഇഷാന പറയുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version