ഫാത്തിമയുടെ ആത്മഹത്യ; ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ തെളിവില്ലെന്ന് തമിഴ്‌നാട് പോലീസ്

അധ്യാപകര്‍ക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നല്‍കിയില്ലെന്നാണ് പോലീസ് പറയുന്നത്.

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകനെതിരെ തെളിവില്ലെന്ന് തമിഴ്‌നാട് പോലീസ്. സംഭവത്തില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന അധ്യാപകനാണ് സുദര്‍ശന്‍ പത്മനാഭന്‍. ഇദ്ദേഹത്തിനെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പോലീസിന്റെ വാദം.

കേസില്‍ ഫാത്തിമയുടെ സഹപാഠികളടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ ആരോപണ വിധേയരായ ഹേമചന്ദ്രന്‍ , മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അധ്യാപകര്‍ക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നല്‍കിയില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നാളെ തമിഴ്നാട് മുഖ്യമന്ത്രിയെ കാണുമെന്നും വിവരമുണ്ട്.

Exit mobile version