മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍; ശിവസേന സുപ്രീംകോടതിയിലേക്ക്

ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു

ന്യൂഡല്‍ഹി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി. നിലവില്‍ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ന് രാത്രി 8.30 വരെയാണ് എന്‍സിപിക്ക് സമയം അനുവദിച്ചിരിക്കുന്നത്. അതിനിടെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ശിവസേനാ നേതാക്കള്‍ ആരോപിക്കുന്നത്. അതെസമയം രാഷ്ട്രപതി ഭരണത്തിന് തീരുമാനമായാല്‍ ശിവസേന സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടി നല്‍കിയില്ലെന്ന് വ്യക്തമാക്കിയാകും സുപ്രീംകോടതിയെ സമീപിക്കുക.

Exit mobile version