ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍

ബംഗാളില്‍ ആഞ്ഞടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്നാപൂര്‍ സ്വദേശികളായ അശോക് ദോളി, സിപ്ര ദമ്പതികളാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്.

കൊല്‍ക്കത്ത: ബംഗാളില്‍ ആഞ്ഞടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്നാപൂര്‍ സ്വദേശികളായ അശോക് ദോളി, സിപ്ര ദമ്പതികളാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്.

ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടര്‍മാര്‍ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോള്‍ ഭാര്യയെ എത്രയും വേഗം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും അശോക് പറഞ്ഞു.

‘ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ വിളിച്ച് ഞങ്ങള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോള്‍. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരവുമായിരുന്നു. രാത്രി 8.20 ഓടെയാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. സിപ്രയെ ഉടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 8.50 ഓടെ ഞങ്ങളെ ആ സന്തോഷ വാര്‍ത്ത തേടിയെത്തി’- അശോക് ദോളി പറഞ്ഞു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭര്‍ത്താവും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതെന്ന് സിപ്ര പറയുന്നു. കുട്ടിക്ക് എന്ത് പേരിടണമെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും സിപ്ര കൂട്ടിച്ചേര്‍ത്തു.

Exit mobile version