കനത്ത സുരക്ഷയില്‍ ഇന്ന് അയോധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം; ചരിത്ര വിധിക്ക് ശേഷമുള്ള ആദ്യ ഉത്സവം

ഇത്തവണ അതിലും കൂടുതല്‍ ഭക്തര്‍ എത്തുമെന്നും വിവരമുണ്ട്.

അയോധ്യ: കനത്ത സുരക്ഷയില്‍ ഇന്ന് അയോധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം. ചരിത്ര വിധിക്ക്‌ ശേഷമുള്ള ആദ്യ ഉത്സവമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനം നടത്തും. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഭക്തര്‍ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്. ഇത്തവണ അതിലും കൂടുതല്‍ ഭക്തര്‍ എത്തുമെന്നും വിവരമുണ്ട്.

നിരവധി ഭക്തര്‍ അയോധ്യയിലേക്ക് ഇതിനോടകം എത്തിയിട്ടുണ്ട്. ഇപ്പോഴും ഭക്തരുടെ പ്രവാഹമാണ്. നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചിരിക്കുകയാണ്. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ നിലനില്‍ക്കുക. വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും.

Exit mobile version