ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഉപദ്രവിച്ച യുവാവിനെ പിടികൂടി പോലീസിന് കൈമാറി യുവതി

ബെംഗളൂരു: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ യുവാവ് ഉപദ്രവിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ യുവതി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസിലാണ് സംഭവം.

ഈ മാസം ആറാം തീയതിയാണ് സംഭവം. യത്രയ്ക്കിടെ ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവാവ് തന്നെ ഉപദ്രവിക്കുകയായിരുന്നെന്നും, ബഹളം വെച്ചതോടെ ഇയാള്‍ ഓടിയെന്നും യുവതി പരാതിയില്‍ പറയുന്നു.

ബെംഗളൂരു സ്വദേശിയാണ് യുവതി. സംഭവത്തിന് പിന്നാലെ യുവതി യുവാവിനെ പിന്തുടരുകയായിരുന്നു. ശേഷം പിടികൂടി പോലീസിന് കൈമാറി. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസില്‍ വെച്ചാണ് യുവതിയെ യുവാവ് കടന്ന്പിടിച്ചത്. യുവതിയുടെ പരാതിയില്‍ ബെംഗളൂരു കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version