ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ലക്‌നൗ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഫോണ്‍ കുത്തിവെച്ചതില്‍ നിന്നും യുവാവ് അമിതമായി ഉപയോഗിച്ചതാണ് അപകടത്തിന് കാരണം. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ഗോപാല്‍പുരിലാണ് സംഭവം. സമാനമായ നിരവധി സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

ഫോണ്‍ ചാര്‍ജ് ചെയാന്‍ കുത്തിവെച്ചതില്‍ നിന്നും യുവാവ് ഉപയോഗിച്ചതാണ് അപകടത്തിന് വഴി വെച്ചത്. മൊബൈല്‍ ഉപയോഗിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ വിദഗ്ധര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അമിതമായി ചാര്‍ജ് ചെയ്യുന്നതും അപകട സാധ്യത ഇരട്ടിയാക്കുമെന്നാണ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിന്റെയും ചാര്‍ജറുകളുടെയും ഗുണമേന്മയും ഇത്തരം അപകടങ്ങളില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതെല്ലാം കണക്കിലെടുക്കാതെ ഫോണ്‍ ഉപയോഗിക്കുന്നത് അപകടത്തിന് വഴിവെക്കുന്നു.

Exit mobile version