ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്ത് നാശം വിതയ്ക്കുന്നു; കനത്ത ജാഗ്രത

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്ത് നാശം വിതയ്ക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി.

കൊല്‍ക്കത്തയില്‍ കനത്ത കാറ്റില്‍ മരം കടപുഴകി വീണ് കൊല്‍ക്കത്ത ക്രിക്കറ്റ് ആന്‍ഡ് ഫുട്ബോള്‍ ക്ലബിന്റെ ഷെഫ് മരിച്ചു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം ഇന്നു വൈകുന്നേരം ആറുവരെ അടച്ചിട്ടിരിക്കുകയാണ്.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം മഴയെ നേരിടാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശാഖപട്ടണത്ത് മൂന്ന് കപ്പലുകളിലായി അവശ്യസാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിലേക്ക് ഇവ എത്തിക്കും.

Exit mobile version