സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് തുല്യം, ഈ നിയമലംഘനത്തിന് അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍; ഗൂഗിള്‍ പേയ്ക്ക് തമിഴ്‌നാട്ടില്‍ നിരോധനം..?

തമിഴ്നാടിന്റെ ലോട്ടറി നിരോധനം ഗൂഗിള്‍ പേ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ: യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്. സ്‌ക്രാച്ച് ഓഫറുകളാണ് തിരിച്ചടിയായത്. ഓണ്‍ലൈന്‍ പേയ്‌മെന്റിലൂടെ ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് സമാനമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആയതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

തമിഴ്നാടിന്റെ ലോട്ടറി നിരോധനം ഗൂഗിള്‍ പേ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌ക്രാച്ച് കാര്‍ഡ് ഫലത്തില്‍ ലോട്ടറിയാണെന്നും സമ്മാന പദ്ധതി (നിരോധനം) നിയമം 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍എല്‍ രാജ പറയുന്നു. ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്‌കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് കുറ്റകരമാണെന്നും എന്‍എല്‍ രാജ വാദിക്കുന്നുണ്ട്. സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതെല്ലാമാണ് ഇന്ന് ഗൂഗിള്‍ പേയ്ക്ക് തമിഴ്‌നാട്ടില്‍ തിരിച്ചടിയായിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്നാട്ടില്‍ നിരോധനമുണ്ട്.

Exit mobile version